You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

6 ഇന്‍ 1 വാക്‌സിനേഷനെക്കുറിച്ച് ഓരോ രക്ഷിതാവും‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ശിശുക്കള്‍ക്ക് കുറഞ്ഞ കുത്തിവെയ്‌പ്പുകൾ, കൂടുതല്‍ സം‍രക്ഷണം‍
കുറഞ്ഞ കുത്തിവയ്പ്പുകളും കുഞ്ഞുങ്ങൾക്ക് വേദനയും കുറവാണ്

എന്താണ് 6 ഇന്‍ 1 വാക്സിനേഷന്‍?

ഒരു സം‍യുക്ത വാക്സിനേഷന്‍ ആണ് 6 ഇന്‍ 1 വാക്സിനേഷന്‍. ഒരൊറ്റ കുത്തിവെയ്‌പ്പുകൾ 6 രോഗങ്ങള്‍ക്കെതിരെ ഇതിന് കുഞ്ഞുങ്ങള്‍ക്ക് സം‍രക്ഷണം‍ നല്‍കുവാന്‍ കഴിയും‍. [ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ടുസിസ്സ് (വില്ലന്‍ ചുമ), പോളിയോമൈലൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്ലുവെന്‍സ ടൈപ് ബി കൂടാതെ ഹെപ്പറ്റൈറ്റിസ് ബി]. വാക്സിനേഷനുകള്‍ എടുക്കുമ്പോൾ അവര്‍ക്ക് ഉണ്ടാകുമായിരുന്ന അതേ സം‍രക്ഷണം‍ കുറഞ്ഞ കുത്തിവയ്പ്‌പുകള്‍ കൊണ്ട് കുട്ടികള്‍ക്ക് ലഭിക്കുന്നു.

6 ഇന്‍ 1 വാക്‌സിനേഷന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?

കുട്ടികള്‍ക്കുള്ള പ്രയോജനങ്ങള്‍ കൃത്യ സമയത്തെ സംരക്ഷണം
കുറഞ്ഞ സൂചിക്കുത്തുകൾ
കുറഞ്ഞ വേദനയും അസ്വാസ്ഥൃവും

മാതാപിതാക്കള്‍ക്കുള്ള പ്രയോജനങ്ങള്‍ അസൗകര്യം കുറയുന്നു
പീഡിയാട്രിഷ്യൻ സന്ദർശനങ്ങൾ കുറവ്
തൊഴിൽ സ്‌ഥലത്തു നിന്നോ വീട്ടിലെ ജോലികളിൽ നിന്നോ മാറി നിൽക്കേണ്ടി വരുന്നത് കുറയുന്നു

എന്റെ കുട്ടിക്ക് എപ്പോഴാണ് 6 ഇന്‍ 1 വാക്‌സിനേഷന്‍ നല്‍കേണ്ടത്?

6 ഇന്‍ 1 വാക്‌സിനേഷന്റെ ശരിയായ സമയക്രമത്തിനായി ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്‌ദ്ധനെ സമീപിക്കുക.

വ്യത്യസ്ത വാക്സിനേഷനുകളുമായി നോക്കുന്പോള്‍ സം‍യുക്ത വാക്സിനേഷന് എന്തെങ്കിലും‍ കൂടുതല്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ?

സം‍യുക്ത വാക്സിനേഷനുകളുടെ പാര്‍ശ്വ ഫലങ്ങള്‍ പൊതുവേ വേറേ വേറെയായി നല്‍കുന്ന വാക്സിനുകളുടേതിന് സമാനവും‍ അതേ സമയം‍ സാധാരണ ലഘുവുമാണ്. സം‍യുക്ത വാക്സിനേഷന്‍ കുത്തിവെപ്പു നല്‍കുന്ന സ്‌ഥലത്ത് അല്‍പ്പം‍ കൂടുതല്‍ വേദനയോ വീക്കമോ ഉണ്ടായേക്കാം‍. പക്ഷേ നിങ്ങളുടെ കുട്ടിക്ക് വേറേ വേറെയായി കുത്തിവെപ്പുകളാണ് നല്‍കുന്നതെങ്കില്‍, അവനോ അവള്‍ക്കോ ഒരു സ്‌ഥലത്ത് അനുഭവപ്പെടുന്നതിന് പകരം‍ രണ്ടോ മൂന്നോ ഇടങ്ങളിലായി വേദനയോ വീക്കമോ ഉണ്ടായെന്നിരിക്കും‍. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും‍ വാക്സിനില്‍ നിന്നും‍ ഇടത്തരമോ ഗുരുതരമോ ആയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ പീഡിയാട്രിഷ്യനെ അറിയിക്കുക.

GSK യുടെ 6 ഇൻ 1 വാക്സിനേഷൻ ബോധവൽക്കരണ സംരംഭം
ശിശുക്കളെ 6 അടിക്കാൻ സഹായിക്കുന്നതിനുള്ള GSK ഇന്ത്യയുടെ ബോധവൽക്കരണ സംരംഭത്തിൽ ധോണി ചേരുന്നു!

നവജാതശിശുക്കള്‍ക്ക് അപകട സാദ്ധ്യതയുണ്ടാക്കിയേക്കാവുന്ന 6 രോഗങ്ങള്‍



പോളിയോ

എന്താണ് പോളിയോ, എന്റെ ശിശുവിന് അത് എങ്ങനെ ഉണ്ടാകാം‍?

പോളിയോ ഒരു വെറസ് കാരണം‍ ഉണ്ടാകുന്ന തീവ്രമായ സാം‍ക്രമിക ശേഷിയുളള ഒരു രോഗമാണ്. അത് നാഡീ വ്യവസ്ഥയെ ബാധിക്കുന്നു. കൂടാതെ പക്ഷാഘാതം‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയ്‌ക്ക് കാരണമായേക്കാവുന്നതും‍ കൂടാതെ ചിലപ്പോള്‍ മരണത്തിന് പോലും‍ ഇടവരുത്താവുന്നതുമാണ്. പോളിയോ പ്രധാനമായും‍ ബാധിക്കുന്നത് 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ്. ഇത് ഉയര്‍ന്ന വ്യാപന ശേഷിയുളള ഒരു പകര്‍ച്ചവ്യാധിയാണ്. ഇത് മുഖ്യമായും‍ മലത്തിലൂടെ വായ വഴിയായി അല്ലെങ്കില്‍ ഒരു സാധാരണ മാദ്ധ്യമത്തിലൂടെ (ഉദാഹരണത്തിന്, മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ) ഒരു വ്യക്തിയില്‍ നിന്ന് മറൊരു വ്യക്തിയിലേക്ക് പടരുന്നു. കൂടാതെ, മലിനമായ കളിപ്പാട്ടങ്ങള്‍ പോലെയുള്ള വസ്‌തുക്കള്‍ നിങ്ങളുടെ കുട്ടി വായില്‍ വെച്ചാലും‍ അവര്‍ക്ക് അണുബാധയുണ്ടാകാം‍.

എന്റെ കുഞ്ഞിന് പോളിയോ വന്നാല്‍ എന്ത് സം‍ഭവിക്കും‍?

സിഡിസിയുടെ അഭിപ്രായത്തില്‍, പോളിയോ വൈറസ് അണുബാധയുള്ള 4 വ്യക്തികളില്‍ 1 വ്യക്തിക്ക് തൊണ്ടവേദന, പനി, ക്ഷീണം‍, ഓക്കാനം‍, തലവേദന, ഉദര വേദന എന്നിവ ഉള്‍പ്പെടുന്ന ജലദോഷപ്പനിയടേതു പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും‍. രോഗികളില്‍ ഒരു വിഭാഗത്തിന് മസ്‌തിഷ്‌കവും‍ സുഷുമ്‌നാ നാഡിയും‍ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം‍. പോളിയോയുമായി ബന്ധപ്പെട്ട ഏറവും‍ ഗുരുതരമായ തീവ്രമായ ലക്ഷണമാണ് പക്ഷാഘാതം‍. ഇത് സ്ഥിരമായ ശാരീരിക വൈകല്യത്തിലേക്കും‍ മരണത്തിലേക്കും‍ നയിച്ചേക്കാം‍.

പോളിയോയില്‍ നിന്ന് എന്റെ നവജാതശിശുവിനെ സം‍രക്ഷിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്?

പോളിയോ തടയാനുള്ള ഏറവും‍ ഫലപ്രദമായ മാര്‍ഗ്ഗം‍ വാക്‌സിനേഷനാണ്. സ്വീകരിക്കാവുന്ന മറ് നടപടികളില്‍ ശുചീകരണ സന്പ്രദായങ്ങളും‍ ശരിയായ ശുചിത്വവും‍ ഉള്‍പ്പെടുന്നു. പോളിയോയ്‌ക്കെതിരായ വാക്‌സിനേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഡോക്ടറോട് സം‍സാരിക്കുക.

ഡിഫ്തീരിയ

എന്താണ് ഡിഫ്‌തീരിയ; എന്റെ ശിശുവിന് അത് എങ്ങനെ ഉണ്ടാകാം‍?

ഡിഫ്തീരിയ ഗുരുതരമായ ഒരുബാക്ടീരിയല്‍ അണുബാധയാണ്, അത് സാധാരണയായി മുക്കിന്റെയും‍ തൊണ്ടയുടെയും‍ ശ്ലേഷ്മപാളികളെ ബാധിക്കുന്നു.

- രോഗബാധിതനായ വ്യക്‌തി ചുമയ്‌ക്കുന്പോഴോ തുമ്മുന്പോഴോ തെറിക്കുന്ന ശ്വസന തുള്ളികള്‍.

- അണുബാധയുള്ള തുറന്ന മുറിവുകള്‍ അല്ലെങ്കില്‍ വ്രണങ്ങള്‍ എന്നിവയുമായി അടുത്ത സന്പര്‍ക്കം‍ ഉണ്ടാകുക.

എന്റെ കുഞ്ഞിന് ഡിഫ്‌തീരിയ വന്നാല്‍ എന്ത് സം‍ഭവിക്കും‍?

തളര്‌ച്ച, തൊണ്ടവേദന, പനി, കഴുത്തിലെ വീര്‍ത്ത ഗ്രന്ഥികള്‍ എന്നിവയാണ് ഡിഫ്‌തീരിയയുടെ ലക്ഷണങ്ങള്‍. തൊണ്ടയില്‍ കട്ടിയുള്ള ഒരു ആവരണം‍ രൂപപ്പെടുകയും‍ അത് ശ്വാസോച്ഛ്വാസത്തിന് അല്ലെങ്കില്‍ വിഴുങ്ങുന്നതിന് വിഷമത, വായു നാളത്തില്‍ തടസ്സമുണ്ടാകല്‍, ഹൃദയാഘാതം‍, നാഡി ക്ഷതം‍, ശ്വാസകോശത്തിലെ അണുബാധ, പക്ഷാഘാതം‍ തുടങ്ങിയ സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം‍.

ഡിഫ്‌തീരിയയില്‍ നിന്ന് എന്റെ കുഞ്ഞിനെ എങ്ങനെ സം‍രക്ഷിക്കാം‍?

വാക്‌സിനേഷന്‍ വഴിയായി ഡിഫ്‌തീരിയ തടയാവുന്നതാണ്. ഡിഫ്‌തീരിയ വാക്‌സിന്‍ സാധാരണയായി ടെറ്റനസ്, വില്ലന്‍ ചുമ (പെര്‍ടുസിസ്) എന്നിവയ്‌ക്കുള്ള വാക്‌സിനുകളുമായി സം‍യോജിപ്പിച്ചാണ് നല്‍കുന്നത്. ശൈശവാവസ്ഥയില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന, മറ് ആന്റിജെനുകളുമായി സം‍യോജിപ്പിച്ചുളള ഡിഫ്‌തീരിയ വാക്‌സിന്‍ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവെപ്പുകളില്‍ ഒന്നാണ്. അസുഖമുള്ളവരുമായുളള സന്പര്‍ക്കത്തില്‍ നിന്ന് ശിശുവിനെ മാറ്റി സൂക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വപരമായ എല്ലാ മുന്‍കരുതലുകളും‍ ഒരാള്‍ ഉറപ്പാക്കേണ്ടതാണ്.

പെര്‍ടുസ്സിസ്

എന്താണ് പെര്‍ടുസിസ്, അത് എങ്ങനെയാണ് എന്റെ കുട്ടിക്ക് ഉണ്ടാകുക?

പെര്‍ടുസ്സിസ് (വില്ലന്‍ ചുമ എന്നും‍ അറിയപ്പെടുന്നു) തീവ്രമായ സാം‍ക്രമിക ശേഷിയുളള ഒരു ശ്വാസകോശ അണുബാധയാണ്, ഇത് വളരെ ഗുരുതരമാകാം‍, പ്രത്യേകിച്ച് നവജാത ശിശുക്കള്‍ക്കും‍ ചെറിയ കുഞ്ഞുങ്ങള്‍ക്കും‍. അണുബാധയുള്ള തുള്ളികള്‍ വഴിയായി, പെര്‍ടുസിസ് വായുവിലൂടെയാണ് പടരുന്നത്. അതിനാല്‍, മറ് ആളുകള്‍ ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുന്നതിലൂടെ അല്ലെങ്കില്‍ രോഗമുള്ള ഒരു വ്യക്‌തിയുമായി അടുത്തിടപഴകുന്നതിലൂടെ ഇത് എളുപ്പത്തില്‍ പകരുന്നു. നവജാതശിശുക്കളില്‍ പെര്‍ടുസിസ് അണുബാധയുടെ പ്രധാന ഉറവിടം‍ അമ്മമാരാണ്.

എന്റെ കുഞ്ഞിന് പെര്‍ടുസിസ് ബാധിക്കുന്നുവെങ്കില്‍ എന്താണ് സം‍ഭവിക്കുക?

ശിശുക്കളിലും‍ 2 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും‍ പെര്‍ടുസിസ് ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാവുന്നതാണ്. ഇത് മൂലം‍ ശിശുക്കളും‍ കുഞ്ഞുങ്ങളിലും‍ അസ്വാസ്‌ഥ്യമുണ്ടാക്കിയേക്കാം‍. കൂടാതെ, ശ്വസിക്കാനുള്ള വിഷമത മൂലം‍ കാരണം‍ ശരീരം‍ നീലനിറത്തിലായിത്തീര്‍ന്നേക്കാം‍.

പെര്‍ടുസിസില്‍ നിന്ന് എന്റെ നവജാതശിശുവിന് സം‍രക്ഷണം‍ നല്‍കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

ശിശുവിന് വാക്‌സിനേഷന്‍ നല്‍കുന്നതിലൂടെ പെര്‍ടുസിസ് തടയാം‍. കുഞ്ഞുങ്ങളില്‍ പെര്‍ടുസിസ് തടയുന്നതിനുള്ള മറ്റ് വഴികള്‍ അമ്മമാര്‍, കുടും‍ബാം‍ഗങ്ങള്‍, അടുത്ത സന്പര്‍ക്കത്തില്‍ വരുന്ന മറ്റ് വ്യക്‌തികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് ഉള്‍പ്പെടുന്നു. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് അകന്നു നില്‍ക്കുന്നതും‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

ടെറ്റനസ്

എന്താണ് ടെറ്റനസ്, എന്റെ കുട്ടിയ്‌ക്ക് അത് എങ്ങനെ ഉണ്ടാകാം‍?

ടെറ്റനസ് തീവ്രവും‍, ക്ലോസ്ട്രിഡിയം‍ ടെറ്റാനി എന്ന ബാക്ടീരിയം‍ കാരണം‍ ഉണ്ടാകുന്ന പലപ്പോഴും‍ മാരകവുമായ ഒരു രോഗമാണ്. അസ്ഥിവ്യൂഹ പേശികളുടെ പൊതുവായ കാഠിന്യവും‍ കോച്ചിപ്പിടുത്തവും‍ ഇതിന്റെ സ്വഭാവ സവിശേഷത. പേശികള്‍ക്ക് മുറുക്കം‍ ഉണ്ടാകുന്പോള്‍ അത് സാധാരണയായി ബാധിക്കുന്നത് താടിയെല്ലിനേയും‍ (ലോക്ക്‌ജോ) കഴുത്തിനേയുമാണ്. തുടര്‍ന്ന് അത് ശരീരത്തിലുടനീളം‍ വ്യാപിച്ചേക്കുകയും‍ ചെയ്യാവുന്നതാണ്. ബാക്ടീരിയ ബീജ ബിന്ദുക്കള്‍ സാധാരണയായി മണ്ണ്, പൊടി, വളം‍ എന്നിവയില്‍ കാണപ്പെടുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന പൊട്ടലുകളിലൂടെയാണ് അവ ശരീരത്തില്‍ പ്രവേശിക്കുന്നത് - അതായത്, സാധാരണയായി മലിനമായ വസ്‌തുക്കള്‍ മൂലം‍ ഉണ്ടാകുന്ന ഛേദങ്ങള്‍ അല്ലെങ്കില്‍ തുളകളുടെ മുറിവുകള്‍.

എന്റെ കുഞ്ഞിന് ടെറ്റനസ് വന്നാല്‍ എന്ത് സം‍ഭവിക്കും‍?

നവജാതശിശുവിന് ടെറ്റനസ് ഉണ്ടാകുന്പോള്‍, അതില്‍ നവജാതശിശുവിന് മുല വലിച്ചു കുടിക്കുന്നതിന് അല്ലെങ്കില്‍ മുലയൂട്ടപ്പെടുന്നതിന് ഉള്ള കഴിവില്ലായ്‌മ, അമിതമായ കരച്ചില്‍ എന്നിവയ്‌ക്ക് മുന്‍പായി ഉണ്ടാകുന്ന പേശീവലിച്ചില്‍ ഉള്‍പ്പെടുന്നു. പ്രായമായ കുട്ടികളിലും‍ മുതിര്‍ന്നവരിലും‍, ഇത് താടിയെല്ലിന്റെ കോച്ചിവലിയല്‍, പേശികള്‍ വേദനാജനകമായ നിലയില്‍ മുറുകിപ്പോകല്‍, അപസ്‌മാര മൂര്‍ച്‌ഛ എന്നിവയിലേക്ക് നയിച്ചേക്കാം‍. ഇത് അസ്ഥികള്‍ ഒടിയല്‍, ശ്വസനത്തിനുളള വിഷമത, സ്വരനാള പാളി (വോക്കല്‍ കോര്‍ഡ്)-കളില്‍ പേശീ വലിച്ചില്‍ തുടങ്ങിയ സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം‍.

എന്റെ നവജാതശിശുവിന് ടെറ്റനസില്‍ നിന്ന് സം‍രക്ഷണം‍ നല്‍കുന്നതിനുളള വഴികള്‍ എന്തൊക്കെയാണ്?

ടെറ്റനസ് അണുബാധ തടയുന്നതിനായി വാക്‌സിനേഷന്‍, മുറിവിന് നല്ല പരിചരണം‍ നല്‍കല്‍, പരിപാലനം‍ എന്നിവ സിഡിസി ശുപാര്‍ശ ചെയ്യുന്നു. ആര്‍ക്കെങ്കിലും‍ ഗുരുതരമായി പരിക്കേല്‍ക്കുകയും‍ ടെറ്റനസ് വാക്‌സിനേഷന്‍ എടുക്കാതിരിക്കുകയും‍ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ടെറ്റനസ് തടയാന്‍ സഹായിക്കുന്ന ഒരു മരുന്ന് ഡോക്ടര്‍മാര്‍ ഉപയോഗിച്ചേക്കാവുന്നതാണ്.

ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി (എച്ച്‌ഐബി)

എന്താണ് ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി, എന്റെ കുട്ടിക്ക് അത് എങ്ങനെ ഉണ്ടാകാം‍?

എച്ച്. ഇന്‍ഫ്‌ളുവന്‍സ എന്ന ബാക്ടീരിയയാണ് ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ രോഗം‍ ഉണ്ടാക്കുന്നത്.

പേര് ഇങ്ങനെയാണെങ്കില്‍ക്കൂടിയും‍, എച്ച്. ഇന്‍ഫ്‌ളുവന്‍സ എന്ന ബാക്ടീരിയ, ഇന്‍ഫ്‌ളുവന്‍സ (പകര്‍ച്ചനി) ഉണ്ടാക്കുന്നില്ല. ഏതാണ്ട് 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാത്രമായി ചെവിയിലെ ലഘുവായ അണുബാധകള്‍ മുതല്‍ കഠിനമായ ന്യുമോണിയ, മെനിഞ്ചൈറിസ്, എന്നിവയും‍ ശരീരത്തിലെ എളുപ്പം‍ അണുബാധകള്‍ക്കിരയാകാത്ത അവയവങ്ങളെപ്പോലും‍ ആക്രമിക്കുന്ന മറ് രോഗങ്ങള്‍ വരെ വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി (എച്ച്‌ഐബി) കാരണമായിത്തീരുന്ന ഒരു ബാക്ടീരിയയാണ് ഇത്.

പേര് ഇങ്ങനെയാണെങ്കില്‍ക്കൂടിയും‍, എച്ച്. ഇന്‍ഫ്‌ളുവന്‍സ എന്ന ബാക്ടീരിയ, ഇന്‍ഫ്‌ളുവന്‍സ (പകര്‍ച്ചനി) ഉണ്ടാക്കുന്നില്ല. ഏതാണ്ട് 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാത്രമായി ചെവിയിലെ ലഘുവായ അണുബാധകള്‍ മുതല്‍ കഠിനമായ ന്യുമോണിയ, മെനിഞ്ചൈറിസ്, എന്നിവയും‍ ശരീരത്തിലെ എളുപ്പം‍ അണുബാധകള്‍ക്കിരയാകാത്ത അവയവങ്ങളെപ്പോലും‍ ആക്രമിക്കുന്ന മറ് രോഗങ്ങള്‍ വരെ വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി (എച്ച്‌ഐബി) കാരണമായിത്തീരുന്ന ഒരു ബാക്ടീരിയയാണ് ഇത്. മറുള്ളവരുമായി അടുത്ത സന്പര്‍ക്കം‍ പുലര്‍ത്തുന്പോള്‍ ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് എച്ച്‌ഐബി ഉള്‍പ്പെടെയുള്ള എച്ച്. ഇന്‍ഫ്‌ളുവന്‍സ പടര്‍ത്താവുന്നതാണ്. അസുഖമുണ്ടെന്ന് പുറമേ നിന്ന് തോന്നാത്ത ആളുകളില്‍ പോലും‍ അവരുടെ മൂക്കിലും‍ തൊണ്ടയിലും‍ ബാക്ടീരിയ ഉണ്ടാകാവുന്നതും‍ അവരിലൂടെ ബാക്ടീരിയ സം‍ക്രമിക്കാവുന്നതുമാണ്.

എന്റെ ശിശുവിനെ എച്ച്‌ഐബി ബാധിക്കുന്നുവെങ്കില്‍ എന്താണ് സം‍ഭവിക്കുക?

എച്ച്‌ഐബി മൂലം‍ ശരീരത്തിലെ എളുപ്പം‍ അണുബാധകള്‍ക്കിരയാകാത്ത അവയവങ്ങളെപ്പോലും‍ ആക്രമിക്കുന്ന മറ്റ് രോഗങ്ങളില്‍ ന്യുമോണിയ, രക്‌ത പ്രവാഹത്തിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവ ഉള്‍പ്പെടുന്നു. മസ്‌തിഷ്‌കത്തിന്റെയും‍ സുഷുമ്‌നാ നാഡിയുടെയും‍ ആവരണത്തിന്റെ അണുബാധയാണ് മെനിഞ്ചൈറ്റിസ്. ഇത് തുടക്കത്തില്‍ കടുത്ത പനി, തലവേദന, ശരിയായി ഭക്ഷണം‍ കഴിക്കാതിരിക്കല്‍, പാനീയങ്ങള്‍ കുടിക്കാതിരിക്കല്‍ എന്നിവയോടെ പ്രത്യക്ഷപ്പെടാം‍. സിഡിസിയുടെ ഉപദേശ പ്രകാരം‍, ശരീരത്തിലെ എളുപ്പം‍ അണുബാധകളുണ്ടാകാത്ത അവയവങ്ങളില്‍ എച്ച്‌ഐബി മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഉളള മിക്ക കുട്ടികള്‍ക്കും‍ ആശുപത്രിയിലെ പരിചരണം‍ ആവശ്യമാണ്. ചികില്‍സ നല്‍കുന്നുവെങ്കില്‍പ്പോലും‍, എച്ച്‌ഐബി മെനിഞ്ചൈറ്റിസ് ബാധിക്കുന്ന 20 കുട്ടികളില്‍ ഒരാള്‍ മരണമടയുന്നു. എച്ച്‌ഐബി മെനിഞ്ചൈറ്റിസ് അതിജീവിക്കുന്ന 5 കുട്ടികളില്‍ ഒരാള്‍ക്ക് മസ്‌തിഷ്‌ക ക്ഷതം‍ സം‍ഭവിക്കുകയോ ബധിരത ബാധിക്കുകയോ ചെയ്‌തക്കാം‍.

എന്റെ നവജാതശിശുവിനെ എച്ച്‌ഐബി രോഗത്തില്‍ നിന്ന് സം‍രക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

ഗുരുതര എച്ച്‌ഐബി രോഗങ്ങളില്‍ ഭൂരിഭാഗവും‍ തടയുവാന്‍ കഴിവുള്ള ഒരേയൊരു പൊതുജനാരോഗ്യ ഉപാധിയായി ഡബ്ലിയുഎച്ച്‌ഒ ശുപാര്‍ശ ചെയ്യുന്നത് വാക്‌സിനേഷന്‍ ആണ്. എച്ച്‌ഐബി വാക്‌സിനുകള്‍ പ്രാരം‍ഭ ശൈശവാവസ്ഥയില്‍ നല്‍കുന്നുവെങ്കില്‍ പോലും‍ സുരക്ഷിതവും‍ ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. മറ് പ്രതിരോധ നടപടികളില്‍ മികച്ച ശുചീകരണ സന്പ്രദായങ്ങളും‍ ശരിയായ ശുചിത്വവും‍ ഉള്‍പ്പെടുന്നു.

ഹെപ്പറ്റൈറ്റിസ് ബി

എന്താണ് ഹെപ്പറ്റൈറ്റിസ് ബി, എങ്ങനെയാണ് എന്റെ കുട്ടിക്ക് അത് എങ്ങനെ ഉണ്ടാകാം‍?

ഹെപ്പറ്റൈറ്റിസ് ബി കരളിന്റെ ഒരു അണുബാധയാണ്, രക്തത്തിലൂടെയും‍ ശരീര ദ്രവങ്ങളിലൂടെയും‍ പടരുന്ന ഒരു വൈറസ് ആണ് ഇതിന് കാരണം‍. ഹെപ്പറ്റൈറ്റിസ് ബി കുട്ടികളില്‍ ഒരു ചെറിയ ഹ്രസ്വകാല അസുഖമായി തുടങ്ങാം‍. മിക്കപ്പോഴും‍ ഇത് വര്‍ഷങ്ങളോളം‍ നിലനില്‍ക്കാം‍ കൂടാതെ ആത്യന്തികമായി ഗുരുതരമായ കരള്‍ തകരാറിന് ഇടവരുത്തുകയും‍ ചെയ്തേക്കാം‍. അണുബാധയുളള മാതാവില്‍ നിന്ന് ജനനസമയത്ത് കുഞ്ഞിലേക്ക് അണുബാധ സം‍ക്രമിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് അണുബാധയേറിട്ടുളള രക്തമോ ശുക്ലമോ മറ് ശരീരദ്രവങ്ങളോ, അണുബാധയില്ലാത്ത ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്പോഴാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ് സം‍ക്രമിക്കുന്നത്.

എന്റെ ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്നുവെങ്കില്‍ എന്ത് സം‍ഭവിക്കും‍?

സിഡിസിയുടെ അഭിപ്രായത്തില്‍, 5 വയസ്സും‍ അതില്‍ കൂടുതലും‍ പ്രായമുള്ളവരില്‍ ഏകദേശം‍ 30%-50% പേര്‍ക്ക് കടുത്ത ഹെപ്പറ്റൈറ്റിസ് ബി-യുടെ ലക്ഷണങ്ങളുണ്ട്. 5 വയസ്സിന് താഴെയുള്ള മിക്ക കുട്ടികള്‍ക്കും‍, രോഗപ്രതിരോധശേഷി കുറയുന്നത് പോലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും‍ സാധാരണയായി രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ഹെപ്പറ്റൈറ്റിസ് ബി-യുടെ ലക്ഷണങ്ങളില്‍ ക്ഷീണം‍, പനി, വിശപ്പില്ലായ്‌മ, ഓക്കാനം‍, ചര്‍മ്മത്തിലോ കണ്ണുകളിലോ മഞ്ഞനിറം‍, ഉദര വേദന, ഇരുണ്ട മൂത്രം‍ എന്നിവ ഉള്‍പ്പെടുന്നു. അണുബാധയുളള ശിശുക്കളില്‍ ഏകദേശം‍ 90 (അതായത് 1 വയസ്സിന് താഴെയുള്ള ശിശുക്കള്‍) വിട്ടുമാറാത്ത അണുബാധ രൂപപ്പെടും‍. കുട്ടിക്ക് പ്രായമാകുന്തോറും‍ ഈ അപകടസാദ്ധ്യത കുറയുന്നു. വിട്ടുമാറാത്ത അണുബാധയുളള 1 -നും‍ 5 -നും‍ ഇടയില്‍ പ്രായമുള്ള ഏകദേശം‍ 25%–50% കുട്ടികളില്‍ വിട്ടുമാറാത്ത ഹെപ്പറൈറിസ് ബി രൂപപ്പെടുന്നു. വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി-യ്‌ക്ക് കരള്‍ തകരാര്‍, സിറോസിസ്, കരള്‍ അര്‍ബുദം‍, എന്നിവയ്‌ക്കും‍ മരണത്തിന് പോലും‍ കാരണമാകുവാന്‍ കഴിയും‍.

എന്റെ നവജാതശിശുവിനെ ഹെപ്പറ്റൈറ്റിസ് ബി-യില്‍ നിന്ന് സം‍രക്ഷണം‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

സിഡിസി-യുടെ അഭിപ്രായത്തില്‍, ഹെപ്പറ്റൈറ്റിസ് ബി തടയുന്നതിനുള്ള ഏറവും‍ നല്ല മാര്‍ഗ്ഗം‍ വാക്‌സിനേഷന്‍ എടുക്കുക എന്നതാണ്. പൂര്‍ണ്ണ സം‍രക്ഷണം‍ ലഭിക്കുന്നതിനായി കുത്തിവെപ്പുകളുടെ ക്രമം‍ പൂര്‍ത്തീകരിക്കേണ്ടത് ആവശ്യമാണ്. മറ്റ് പ്രതിരോധ നടപടികളില്‍ അണുബാധിതമായ രക്തവും‍ ഹെപ്പറ്റൈറ്റിസ് ബി അണുബാധയേറ്റിട്ടുളള വ്യക്തിയുമായുള്ള ശാരീരിക സന്പര്‍ക്കവും‍ ഒഴിവാക്കുന്നത് ഉള്‍പ്പെടുന്നു. ഹെപ്പറ്റൈറ്റിസ് ബി-ക്ക് എതിരായുളള വാക്‌സിനേഷന്‍ സം‍ബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഡോക്ടറോട് സം‍സാരിക്കുക.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker