ഓരോ അമ്മയും തന്റെ കുഞ്ഞിന് നല്ല ആരോഗ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഹെപ്പാറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ്, ഫ്ലൂ, ഡി.ടി.പി മുതലായ ഗുരുതരമായ രോഗങ്ങൾക്കെതിരെ നിങ്ങളുടെ കുഞ്ഞിന് സംരക്ഷണം നൽകിക്കൊണ്ട് വാക്സിനേഷൻ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. വാക്സിനേഷൻ കാർഡ് വഴി നിങ്ങളുടെ കുഞ്ഞിന്റെ വാക്സിനേഷൻ റെക്കോർഡ് ട്രാക്ക് ചെയ്യുക.
നിങ്ങളുടെ കുഞ്ഞിന് ലഭിച്ച എല്ലാ വാക്സിനുകളുടെയും വിശദാംശങ്ങൾ ഒരു വാക്സിനേഷൻ കാർഡ് (ചിലപ്പോൾ പ്രതിരോധ കുത്തിവയ്പ് കാർഡ് എന്നു വിളിക്കുന്നു) പ്രദാനം ചെയ്യുന്നു കൂടാതെ ഇനി എടുക്കേണ്ടതായ വാക്സിനേഷനുകൾ എന്തെല്ലാമെന്ന് അറിയാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങൾ ഒരെണ്ണം പോലും വിട്ടുകളയുന്നില്ല.
സാധാരണയായി പീഡിയാട്രിഷ്യനാണ് നിങ്ങൾക്ക് ഒരു വാക്സിനേഷൻ കാർഡ് നൽകുന്നത്. 18 വയസ് ആകുന്നതു വരെയും ശുപാർശ ചെയ്യപ്പെടുന്ന വാക്സിനുകളെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാക്സിനേഷൻ കാർഡ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യ പാസ്പോർട്ട് ആണ്.
നിങ്ങളുടെ കുഞ്ഞിന്റെ വാക്സിനേഷൻ കാർഡ് ഇന്നുതന്നെ നോക്കി വാക്സിനേഷൻ കൃത്യ സമയത്ത് നൽകാൻ നിങ്ങളുടെ പീഡിയാട്രിഷ്യനുമായി ബന്ധപ്പെടുക.

കുഞ്ഞിന്റെ വാക്സിനേഷനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടോ?
നിങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരത്തിനായി ചുവടെ വായിക്കുക:
- മെഡിക്കൽ ശാസ്ത്രം തുടർച്ചയായി മുന്നേറി കൊണ്ടിരിക്കുന്നു, ഈ മുന്നേറ്റത്തിന്റെ ഒരു ഭാഗമാണ് വർഷങ്ങളായി നടക്കുന്ന പുതിയ വാക്സിനുകളുടെ വികസനം.
- വാക്സിനേഷനിലൂടെ, ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് ഗുരുതരമായ രോഗങ്ങൾക്കെതിരെ സംരക്ഷണത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു, ഈ രോഗങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, കൂടാതെ ചിലപ്പോൾ മാരകമായി മാറുകയും ചെയ്യാം.
- എല്ലാ വാക്സിനേഷനും നിർണ്ണായകമാണ്
- വാക്സിനേഷൻ കാർഡ് ശ്രദ്ധയോടെ പിന്തുടർന്നു കൊണ്ട് നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ റെക്കോർഡുകൾ ശ്രദ്ധിക്കാൻ നിങ്ങൾക്ക് കഴിയും.
- നിങ്ങളുടെ കുഞ്ഞിന്റെ ഒന്നാമത്തെ വാക്സിനേഷൻ ഷോട്ട് കിട്ടുന്നതു മുതൽ നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ രേഖകൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്.
- വാക്സിനേഷൻ കാർഡ് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ പാസ്പോർട്ട് ആണ്
- നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ രേഖകൾ സൂക്ഷിക്കുകയും പുതുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്, നിങ്ങളുടെ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, സമ്മർ ക്യാമ്പിൽ കുട്ടി പങ്കെടുക്കുമ്പോൾ, അഥവാ അന്താരാഷ്ട്ര യാത്ര നടത്തുമ്പോൾ ഇവ നൽകേണ്ടത് നിങ്ങൾക്ക് ആവശ്യമായേക്കും.
- നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ രേഖയുടെ ഒരു പകർപ്പ് നിങ്ങൾ സൂക്ഷിക്കുമ്പോൾ:
- i.നിങ്ങൾക്ക് എളുപ്പം കണ്ടെത്താൻ കഴിയുന്ന ഒരു സുരക്ഷിത സ്ഥലത്ത് രേഖ വയ്ക്കുക
- ii.നിങ്ങളുടെ കുട്ടിയുമായി ഡോക്ടറെ സന്ദർശിക്കുമ്പോഴെല്ലാം അത് കൊണ്ടുപോവുക
- iii.നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ രേഖയിൽ നൽകിയ വാക്സിന്റെ പേര്, തീയതി, ഡോസേജ് എന്നിവ കുറിച്ചിടാൻ ഡോക്ടറോട് അല്ലെങ്കിൽ നഴ്സിനോട് പറയുക
- iv.നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ ഷോട്ട് ലഭിച്ച ഡോക്ടറുടെ ഓഫീസ് അല്ലെങ്കിൽ ക്ലിനിക്കിന്റെ പേര് എഴുതിവയ്ക്കുക, ഇങ്ങനെ നിങ്ങൾക്ക് ആവശ്യമാകുമ്പോൾ ഔദ്യോഗിക രേഖകൾ എവിടെ നിന്നും ലഭിക്കണമെന്ന് നിങ്ങൾക്ക് അറിയാനാകും
- കുട്ടിയുടെ നല്ല ആരോഗ്യത്തിന് ക്രമപ്രകാരം വാക്സിനേഷൻ നൽകണമെന്ന് ആഗോളതലത്തിൽ ആരോഗ്യ അധികൃതർ ശുപാർശ ചെയ്യുന്നു
- എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ, നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും വാക്സിൻ ഡോസ് വിട്ടുപോയെങ്കിൽ അഥവാ ലഭിച്ചില്ലെങ്കിൽ, അതിനായി അർഹതയുണ്ടെങ്കിൽ, നിങ്ങൾക്ക് ക്യാച്ച്-അപ് വാക്സിനേഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
- സംരക്ഷണം ആവശ്യമായേക്കാവുന്ന രോഗങ്ങൾക്കെതിരെ വാക്സിനേഷന് സമയമായെങ്കിൽ അഥവാ വിട്ടുപോയെങ്കിൽ പരമാവധി സംരക്ഷണം ലഭ്യമാക്കാനുള്ള ഒരു ബദൽ മാർഗ്ഗമാണ് ക്യാച്ച്-അപ് വാക്സിനേഷൻ
- ക്യാച്ച്-അപ് വാക്സിനേഷനെ കുറിച്ച് കൂടുൽ അറിയാൻ ദയവു ചെയ്ത് നിങ്ങളുടെ പീഡിയാട്രിഷ്യനെ ബന്ധപ്പെടുക
- നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ സംബന്ധിച്ച കൃത്യമായ ഓർമ്മപ്പെടുത്തൽ കിട്ടാനായി ഇൻഡ്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ഏർപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂണൈസ് ഇൻഡ്യാ ആപ്പ് എന്ന സൌജന്യ സേവനം ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാനാകും. ഈ ആപ്പ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യുക Google's Playstore and IOS Appstore.
- ഓർമ്മപ്പെടുത്തലുകൾ ഏതെങ്കിലും വാക്സിൻ ബ്രാൻഡുകളോ ഉൽപ്പന്നങ്ങളോ പരസ്യം ചെയ്യുകയോ, ശുപാർശ ചെയ്യുകയോ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പീഡിയാട്രിഷ്യനെ ബന്ധപ്പെടുക.